കൊച്ചി: വൈദ്യശാഖ ഏതായാലും ഡോക്ടർമാർക്ക് നൽകുന്ന ശമ്പളത്തിൽ വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു ആയുർവേദ ഡോക്ടർ സർവ്വീസിൽ കയറി 15 വർഷം കഴിയുമ്പോഴാണ് അതേ കേഡറിലെ അലോപ്പതി ഡോക്ടറുടെ തുടക്ക ശമ്പളത്തിലെത്തുന്നത്. കേന്ദ്ര സർവ്വീസിലും ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിലും ഈ അന്തരമില്ല. ഇക്കാര്യമാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയെന്ന് അസോസിയേഷൻ ഭാരവാഹികളായ ഡോ.ആർ.കൃഷ്ണകുമാർ, ഡോ. വി. ജെ. സെബി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |