കൊച്ചി:ജില്ലയിൽ ഇന്നലെ 2,527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,174 പേർ രോഗ മുക്തി നേടി. 2,456 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടി.പി.ആർ 13.9. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,043 ആണ്. 18,498 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ 3884 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3877 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39505 ആണ്.
തീവ്രതകൂടിയ സ്ഥലങ്ങൾ
•തൃക്കാക്കര - 125
• കോട്ടുവള്ളി - 96
• പായിപ്ര - 74
• കളമശ്ശേരി - 73
• ചിറ്റാറ്റുകര - 56
• തൃപ്പൂണിത്തുറ - 53
• വെങ്ങോല - 53
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ചക്കരപ്പറമ്പ്, പെരുമ്പടപ്പ്, പോണേക്കര, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പൈങ്ങോട്ടൂർ, പിറവം, ഇലഞ്ഞി.
വാക്സിനേഷൻ സംശയത്തിന്: 9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |