SignIn
Kerala Kaumudi Online
Saturday, 20 April 2024 11.33 AM IST

ഓണസ്മൃതിയിൽ മധു ബാലകൃഷ്ണന്റെ സംഗീത ആൽബം

madhu

കൊച്ചി: ഓണാഘോഷം കൊഴുപ്പിക്കാൻ ഗായകൻ മധു ബാലകൃഷ്ണൻ തയ്യാറാക്കിയ വീഡിയോ സംഗീത ആൽബം ഹിറ്റ്. ഗ്രാമത്തനിമകൾ ഒപ്പിയെടുത്ത് ദൃശ്യമികവോടെ ചിത്രീകരിച്ച ആൽബം ഏതാനും ദിവസങ്ങൾക്കകം ഒന്നര ലക്ഷത്തിലേറെ പേരാണ് ആസ്വദിച്ചത്. 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആൽബം ചലച്ചിത്രതാരം ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
വിദിത മധു ബാലകൃഷ്ണൻ എഴുതിയ വരികൾക്ക് സതീഷ് നായർ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ, ഐശ്വര്യ അഷീദ് എന്നിവർ ആലപിച്ച 'പൊൻചിങ്ങ പുലരി പിറന്നേ, പൂവനങ്ങൾ പൂത്തുവിടർന്നേ, തങ്കക്കതിർ ചിരിതൂവുന്നേ വയലേലകൾ ആടിയുലഞ്ഞേ .....' എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ആൽബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്.
രാഗേഷ് നാരായണൻ ആശയവും സംവിധാനവും നിർവ്വഹിച്ച വീഡിയോ ആൽബത്തിൽ മധു ബാലകൃഷ്ണൻ, വിദിത മധു ബാലകൃഷ്ണൻ, ഐശ്വര്യ അഷീദ് എന്നിവരാണ് അഭിനയിച്ചത്.
നാദരൂപാ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ആൽബത്തിന്റെ ഛായാഗ്രഹണം രാജേഷ് അഞ്ജു മൂർത്തിയാണ്. ടിനു കെ. തോമസ് എഡിറ്റിംഗ് നിർവഹിച്ചു. രാജേഷ് കെ. രാമനാണ് ക്രിയേറ്റീവ് ഡയറക്ടർ. മധു ബാലകൃഷ്ണൻ ആലപിച്ച മലയാളപ്പെരുമയിലുണരും പൊന്നിൻ തിരുവോണം... എന്നാരംഭിക്കുന്ന ഗാനവുമായി പൊന്നിൻ തിരുവോണം എന്ന മറ്റൊരു ആൽബവും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രകാശനം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MADHU BALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.