SignIn
Kerala Kaumudi Online
Thursday, 25 April 2024 2.14 AM IST

പൂക്കളമത്സരം വിവാദം,പ്രതിഷേധം

fg

കളമശേരി: ഏലൂർ നഗരസഭയിലെ പൂക്കള മത്സരത്തെച്ചൊല്ലി വിവാദവും പ്രതിഷേധവും. വിവിധ മത്സരങ്ങൾക്കൊപ്പം 31വാർഡുകൾ പങ്കെടുക്കുന്ന പൂക്കളമത്സരം നടത്തിയിരുന്നു. നഗരസഭയുടെ നിയമാവലികൾ ലംഘിച്ച് ഇട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ വാർഡിന് അർഹതയില്ലാതെ ഒന്നാംസമ്മാനം നൽകിയതിൽ കോൺഗ്രസ് പാർലമെന്ററി ലീഡറായ പി.എം. അയൂബ്, കൗൺസിലർ ഷൈജ ബെന്നി, ബി.ജെ.പി. പാർലമെന്ററി കമ്മിറ്റി ലീഡർ എസ്.ഷാജി, കൗൺസിലർ കെ.ആർ.കെ.പ്രസാദ് തുടങ്ങിയവർ ശക്തമായി പ്രതിഷേധിച്ചു. പൂക്കള മത്സരം രാഷ്ട്രീയവത്കരിച്ചതായി ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തുള്ളവർക്കും പ്രതിഷേധമുണ്ടെങ്കിലും പാർട്ടി അച്ചടക്ക ലംഘനമാകുമെന്നതിനാൽ പേര് പറയാൻ തയ്യാറല്ല. വിവാദത്തെ തുടർന്ന് ഒന്നാം സ്ഥാനം ലഭിച്ചവർ സമ്മാനതുക നിരസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.