SignIn
Kerala Kaumudi Online
Saturday, 20 April 2024 7.10 AM IST

ടാലന്റ് ഹണ്ട് രജിസ്ട്രേഷന് തുടക്കം

fg

കൊച്ചി: മികച്ച സർഗപ്രതിഭകളെ കണ്ടെത്തുന്ന രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 10 വരെയാണ് രജിസ്‌ട്രേഷൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വെർച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈവർഷത്തെ മത്സരങ്ങൾ. കഴിവുകൾ പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശനസൗകര്യവും പദ്ധതിക്കുണ്ട്. ഡിസംബർ 10 നും 11 നുമാണ് ഗ്രാൻഡ്ഫിനാലെ.

യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്.

ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡു ചെയ്യാനും ഭരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യു.എസ് ഡോളർ പദ്ധതിയായ 'പ്രോജക്ട് ഇൻഡിവുഡിന്റെ ' ഭാഗമായാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. സംഗീതം, സംഗീതഉപകരണങ്ങൾ, നൃത്തം ,ചലച്ചിത്ര നിർമ്മാണം, മോണോഡ്രാമ അഭിനയ മത്സരം, ഹൃസ്വചിത്രം, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സോഷ്യൽ മീഡിയ, സ്റ്റാൻഡ് അപ്പ് കോമഡി, മറൈൻ ക്വിസ്, മാജിക് എന്നിവയിൽ മത്സരം നടക്കും.

ഓൺലൈൻ വോട്ടിംഗ് അടിസ്ഥാനത്തിലാണ് ആദ്യഘട്ട വിധിനിർണയം. രണ്ടാം ഘട്ടത്തിൽ വിധികർത്താക്കൾ വിജയിയെ നിർണയിക്കും. കൊവിഡ് വ്യാപനം മൂലമാണ് വെർച്വലായി നടത്തുന്നതെന്ന് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സ്ഥാപകനും സംവിധായകനുമായ ഡോ. സോഹൻ റോയ് അറിയിച്ചു.

രജിസ്ട്രഷനും വിവരങ്ങൾക്കും : www.indywoodtalenthunt.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TALENT HUNT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.