SignIn
Kerala Kaumudi Online
Thursday, 18 April 2024 9.25 PM IST

കൊവിഡ് മൂന്നു ദിവസത്തിനിടെ 14,300 പേർക്ക് രോഗമുക്തി

fg

കൊച്ചി: ഓണക്കാലത്ത് മൂന്നുദിവസം കൊണ്ട് 14,300 പേർ ജില്ലയിൽ കൊവിഡ് രോഗമുക്തരായി. പ്രതിദിന പോസീറ്റീവ് കേസുകളെ അപേക്ഷിച്ച് രോഗമുക്തിനിരക്കിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ 5 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1,566 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 4,553 പേർ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണം 1,000 നും 2,000 നുമിടയിൽ തുടരുന്നതിനിടെ രോഗമുക്തിനിരക്ക് രണ്ടോ മൂന്നോ ഇരട്ടിവരെയാകുന്നത് ആശ്വാസത്തിന് വകനൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രോഗമുക്തി നിരക്കിൽ വർദ്ധനവുണ്ട്. തിരുവോണം, അവിട്ടം ദിനങ്ങളിൽ 3058 പേർ പുതുതായി കൊവിഡ് പോസിറ്റീവായപ്പോൾ 9747 പേർ രോഗമുക്തരായി. ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ എണ്ണം 16469 ആയി കുറയുകയും ചെയ്തു.

 രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ

• കളമശേരി................65
• എടത്തല .................50
• വടവുകോട് ............49
• തൃക്കാക്കര ............43
• തൃപ്പൂണിത്തുറ........43

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ............ 36392

 ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്......................... 13.12 ശതമാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.