SignIn
Kerala Kaumudi Online
Thursday, 25 April 2024 2.41 AM IST

നവകേരളം മുന്നേറുന്നത് സഹോദരനയ്യപ്പൻ തെളിച്ച പാതയിൽ

photo

വൈപ്പിൻ: സഹോദരൻ അയ്യപ്പൻ തെളിച്ച ജാതി മത നിരപേക്ഷവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പാതയിലൂടെ സഞ്ചരിക്കാനാണ് നവകേരളം ശ്രമിക്കുന്നതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്ന പ്രഖ്യാപിതലക്ഷ്യം സഹോദരൻ വിഭാവനം ചെയ്ത സാമൂഹ്യക്രമത്തിന്റെ ആധുനിക മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

സഹോദരൻ അയ്യപ്പന്റെ 132-ാമത് ജന്മവാർഷിക സാഹിത്യ പുരസ്‌കാരദാന സമ്മേളനം ചെറായി സഹോദര സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത നിരപേക്ഷ വ്യവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ പ്രതീകമാണത്. എങ്കിലും ജാതിമത വേർതിരിവിനെതിരായ പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. ഇതിൽ സഹോദരന്റെ വാക്കുകളും പ്രവൃത്തികളും സമൂഹത്തെ എന്നും പ്രചോദിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യും.
സഹോദരൻ സ്മാരക കമ്മിറ്റി ചെയർമാൻ പ്രൊഫ. എം. കെ. സാനു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സഹോദരൻ സാഹിത്യ പുരസ്‌കാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. സത്യാനന്തര കാലത്ത് നുണയുടെ നിർമ്മിതിയാണ് നടക്കുന്നതെന്ന് എം.കെ. സാനു പറഞ്ഞു. സത്യത്തെ വെളിപ്പെടുത്തലാണ് പുതിയ എഴുത്തുകാരുടെ ചരിത്രപരമായ ധർമ്മമെന്നും പറഞ്ഞു.

പൂയപ്പിള്ളി തങ്കപ്പൻ പുസ്തകാസ്വാദനം നടത്തി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സുമയ്യ എന്ന ബാലസാഹിത്യകൃതിക്കാണ് അവാർഡ് ലഭിച്ചത്. ഗ്രന്ഥകർത്താവ് തസ്‌മിൻ ഷിഹാബ് മറുപടി പ്രസംഗം നടത്തി. വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, ഡോ. കെ.കെ. ജോഷി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SAHODHARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.