SignIn
Kerala Kaumudi Online
Friday, 19 April 2024 1.54 PM IST

മികച്ച സെയിൽസ്‌മാനെ കണ്ടെത്താൻ റിയാലിറ്റി ഷോ

sale-man

കൊച്ചി: കൊവിഡ് കാല വ്യാപാരമാന്ദ്യം മറികടക്കാൻ ഒരുപറ്റം സംരംഭകർ ചേർന്നൊരുക്കുന്ന 'സെയിൽസ് മാൻ ഒഫ് ദി ഇയർ' അവാർഡ് ചടങ്ങ് 2022 ജനുവരിയിൽ കൊച്ചിയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

അനിൽ ബാലചന്ദ്രൻ ദി സെയിൽസ്‌മാൻ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 220 സംരംഭകർ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്തിയായാലും മാണിക്യമായാലും വില്പനയിലെ മികവാണ് മത്സരത്തിന് ആധാരം. വഴിയോര കച്ചവടക്കാരനും ബഹുരാഷ്ട്ര കമ്പനികളിലെ സെയിൽസ് വിഭാഗം ജീവനക്കാരനും മത്സരത്തിൽ പങ്കെടുക്കാം. ഉല്പന്നവിപണിയിലും സേവനമേഖലയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി സെയിൽസ്‌മാൻമാരിൽ നിന്ന് ഏറ്റവും മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വ്യാപാരമേഖലയിലെ മാന്ദ്യം മറികടക്കാനും ലക്ഷ്യമുണ്ടെന്ന് സംഘാടകർ പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. സൈറ്റ് അഡ്രസും വിശദാംശങ്ങളും ഉടൻ പ്രസിദ്ധീകരിക്കും. മുഴുവൻ അപേക്ഷകരെയും പങ്കെടുപ്പിച്ച് ദുബായ്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി നവംബറിൽ സംഘടിപ്പിക്കുന്ന ഓ‌ഡിഷനിലൂടെ 22 പ്രതിഭകളെ കണ്ടെത്തും. ഇവർ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കും. ഗ്രാന്റ് ഫിനാലെയിലെ മൂന്ന് റൗണ്ടുകളിലെ പ്രകടം കൂടി വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും. വിജയി, റണ്ണർ അപ്പ്, സബ് ടൈറ്റിൽ വിന്നേഴ്സ് എന്നിവർക്ക് വൻ സമ്മാനങ്ങൾ ലഭിക്കും.

സെയിൽസ്മാൻ ലിമിറ്റഡ് ചെയർമാൻ അനിൽ ബാലചന്ദ്രൻ, പവിഴം ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗൺസലിംഗ് ആൻഡ് ട്രാൻസാക്ഷണൽ അനാലിസിസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ അറയ്ക്കൽ, ഇലക്ട്രോഗ്രീൻ മോട്ടോഴ്സ് പ്രൈ. ലി. ചെയർമാൻ എ.ടി. അൻവർ, സ്കോപ്പ് ടീം സി.ഇ.ഒ ശ്രീലിൻ, ഫിനാൻഷ്യൽ പ്ലാനർ ബബ്‌ലു മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SALESMAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.