SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 AM IST

അസാപ്പുമായി ധാരണാപത്രം ഒപ്പിട്ടു

asap

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമുമായി (അസാപ്പ്) മെഡിക്കൽ ടെക്നോളജി കമ്പനിയായ ഇന്ത്യ മെഡ്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു.അവസാന വർഷ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിനും ആരോഗ്യ പരിരക്ഷാ രംഗത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് ധാരണ. ഇന്റേൺഷിപ്പ് സൗകര്യങ്ങളും ഒരുക്കും.യുവാക്കൾക്ക് തൊഴിൽ നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കും. ഇതുവഴി മികച്ച തൊഴിൽ നേടാൻ വഴിയൊരുക്കും. അവസാന വർഷ വിദ്യാർത്ഥികൾക്ക് അസാപ്പ് വികസിപ്പിച്ച ബ്രിഡ്‌ജ് പ്രോഗ്രാമിലൂടെ പരിശീലനം നൽകും. മൂന്നാം വർഷ, അവസാന വർഷ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ക്ളാസുകളും വെബിനാറുകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MEDTRONIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.