കൊച്ചി: നുവാൽസിൽ ബി.എ. എൽ.എൽ.ബി., എൽ.എൽ.എം സീറ്റുകളിൽ സർക്കാർ ഉത്തരവ് പ്രകാരം മറ്റു സംവരണങ്ങൾ ഇല്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ആകെ സീറ്റിന്റെ പത്തു ശതമാനം സീറ്റിലാണ് ഇത്തരം പ്രവേശനം. അപേക്ഷകർ ക്ലാറ്റ് പരീക്ഷയിൽ വിജയിച്ചു റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ആയിരിക്കണം. ക്ലാറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും നുവാൽസ് വെബ്സൈറ്റിലുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി സെപ്തംബർ ഒന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |