SignIn
Kerala Kaumudi Online
Thursday, 25 April 2024 1.46 AM IST

സൗജന്യമായി ഭൂരഹിതർക്ക് സ്ഥലം നൽകി യുവവ്യവസായി

df

കോലഞ്ചേരി: ഭൂരഹിതരായ നാലു പേർക്ക് സ്ഥലം നൽകി യുവവ്യവസായി പോൾസൺ കൊറ്റനത്ത്. മറ്റക്കുഴി മേഖലയിലെ ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനാണ് സൗജന്യമായി സ്ഥലം നൽകി തന്റെ സാമൂഹിക പ്രതിബദ്ധ തെളിയിച്ചത്. പ്രമുഖ വ്യവസായിയായ പോൾസൺ കൊറ്റനത്ത് തന്റെ നാലു സെന്റ് വീതമാണ് ആധാരം ചെയ്ത് നൽകുന്നത്. ഇന്ന് വൈകിട്ട് 6 ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ രേഖകൾ കൈമാറും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, പഞ്ചായത്തംഗം ബീന ജോസ്, മാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു മുണ്ടക്കൽ തുടങ്ങിയവർ സംബന്ധിക്കും. കല്ലുംപാട്ട് മണിലാസ്, മഠത്തിപറമ്പിൽ രഞ്ജിത്ത്, ബ്ളെസ് ഭവനിൽ സണ്ണി, ചേറ്റുകുഴിയിൽ എൽദോസ് എന്നിവർക്കാണ് സ്ഥലം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FREE LAND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.