മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവേശന പരീക്ഷയുണ്ട്. പ്രായപരിധി 18- 40 . സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറുമാസമായി തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിക്കുന്നവരും കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിത വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം. ഇവർക്ക് 10ശതമാനം വെയിറ്റേജ് ലഭിക്കും. വിശദവിവരവും അപേക്ഷ ഫോമും പ്രോസ്പെക്ടസും www.kslc.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അവസാനതീയതി സെപ്തബംർ 29.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |