പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് 12-ാം വാർഡിലെ കുന്നയ്ക്കാട്ടുമല കോളനിയുടെ വികസനത്തിന് രൂപരേഖ തയാറാക്കി. കുവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജെ.ബാബുവിന്റെയും വാർഡ് അംഗം കെ.എം. ഷിയാസിന്റെയും ആവശ്യപ്രകാരമാണ് പദ്ധതിക്കു രൂപം നൽകിയത്.
റോഡുകളുടെയും മണ്ണിടിച്ചിൽ മൂലം തകരുന്ന കൽകെട്ടുകളുടെയും ഉപയോഗ ശൂന്യമായിക്കിടക്കുന്ന കുളത്തിന്റെയും പുനർനിർമാണം, സാംസ്കാരിക കേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം തുടങ്ങിയവയാണ് പദ്ധതികൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, അംഗം എം.കെ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിന്ധു, സ്ഥിരം സമിതി അദ്ധ്യക്ഷ മിനി സാജൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |