SignIn
Kerala Kaumudi Online
Thursday, 25 April 2024 6.00 AM IST

പണിയാവാതിരിക്കാൻ പണിയും വാച്ച് ടവർ

watchtower

 സുരക്ഷ കൂട്ടാൻ കോസ്റ്റൽ പൊലീസ് നിർദേശം

കൊച്ചി: തീരസുരക്ഷയിൽ ഇനി വിട്ടുവീഴ്ചയ്ക്കില്ല. മനുഷ്യക്കടത്തടക്കം തടയുന്നതിന് കൊച്ചി തീരത്ത് രണ്ട് വാച്ച് ടവ‌‌റുകൾ സ്ഥാപിച്ച് സുരക്ഷ കൂട്ടാൻ കോസ്റ്റൽ പൊലീസ്. ഇന്റലിജൻസ് ബ്യൂറോയുമായി (ഐ.ബി) ചേ‌ർന്ന് നടത്തിയ സംയുക്ത പരിശോധനയുടെ തുടർച്ചയാണ് ഈ നീക്കം.

തോപ്പുംപടി ഹാർബറിലും മുനമ്പം ഹാർബറിനോട് ചേർന്നുമാണ് വാച്ച് ടവറുകൾ നിർമ്മിക്കാൻ ഉദ്ദേശ്യം. വിശദമായ റിപ്പോർട്ട് ഉടൻ കോസ്റ്റൽ പൊലീസ് ഐ.ജിക്ക് കൈമാറും.

കൊച്ചി, മുനമ്പം തുടങ്ങിയ പ്രധാന ഹാർബറുകളിലും സമീപ പ്രദേശങ്ങളിലും ഉദ്യോഗസ്ഥ‌ർ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും കണ്ട് വിവര ശേഖരണം നടത്തി. വിവാദമായ മുനമ്പം മനുഷ്യക്കടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കേരളത്തിന്റെ തീരസുരക്ഷ പരമ ദയനീയമാണെന്നായിരുന്നു അന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തിൽ.

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കോസ്റ്റൽ പൊലീസ്, തീരദേശ പൊലീസ് തുടങ്ങിയവ ഉൾപ്പെട്ട സംവിധാനമാണുള്ളത്.

വാച്ച് ടവറിർ സംബന്ധിച്ച് പോ‌‌ർട്ട്ട്രസ്റ്റിനും റിപ്പോ‌ർട്ട് നൽകും. പോ‌ർട്ട് ട്രസ്റ്റാണ് സ്ഥലം കണ്ടെത്തി കെട്ടിടം നി‌ർമ്മിച്ച് നൽകേണ്ടത്. രാത്രിയും കാഴ്ച ലഭ്യമാകുന്ന അത്യാധുനിക സജ്ജീകരണങ്ങളും ടവറിലുണ്ടാകും. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പട്ടികയും റിപ്പോ‌ർട്ടിലുണ്ട്.

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ വിവരങ്ങളും ഇവരോട് ആശവിനിമയം നടത്താനുള്ള സംവിധാനവും ടവറിൽ ഒരുക്കും. 24 മണിക്കൂറും നിരീക്ഷണമുണ്ടാകും.

കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വിവിധ സംസ്ഥാനക്കാർ നിരവധി പേർ മുനമ്പത്ത് തമ്പടിക്കുന്നുണ്ട്. 500ൽപ്പരം അന്യസംസ്ഥാന ബോട്ടുകൾ മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നു. ഈ സാഹചര്യത്തിൽ കടൽകടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റവും മുൻകൂട്ടി അറിയാനാകില്ലെന്നാണ് വിലയിരുത്തൽ.

മുനമ്പത്തെ സുരക്ഷാ മുൻകരുതലുകളുടെ അഭാവം ചൂണ്ടിക്കാട്ടി പലതവണ സർക്കാരിനും രഹസ്യാന്വേഷണ ഏജൻസികൾക്കും വിവിധ മേഖലകളിൽനിന്നു നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

ഐ.ബി റിപ്പോ‌ർട്ട് നൽകും

കോസ്റ്റൽ പൊലീസുമായി ചേ‌ർന്ന് കേരള തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പോരായ്മകളും മറ്റും ഉൾപ്പെടുത്തിയുള്ള റിപ്പോ‌ർട്ട് ഐ.ബി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. തീരത്ത് സുരക്ഷാ വീഴ്ചകൾപരിഹരിക്കുന്നതിനുള്ള നിർദേശവും റിപ്പോർട്ടിലുണ്ടാകും.

നി‌ർദേശത്തിൽ

• ഹാ‌ർബ‌റുകളിൽ സി.സി.ടിവി

• ഹൈമാസ്റ്റ് ലൈറ്രുകൾ

• നൈറ്റ് വിഷൻ കാമറ

• ചുറ്രുമതിൽ

• സാറ്റലൈറ്റ് ഫോൺ

റിപ്പോർട്ട് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥന് കൈമാറും. തീര സുരക്ഷ ശക്തമാക്കുന്ന നിർദേശങ്ങളും ആവശ്യങ്ങളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

സംഗീത് ജോബ്,കോസ്റ്റൽ സി.ഐ,കൊച്ചി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WATCHTOWER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.