കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ബിരുദഡിപ്ലോമ പ്രവേശന അപേക്ഷകളുടെ അവസാനതീയതി നീട്ടി. ബി.എ.സംസ്കൃതം (സാഹിത്യം, സാൻസ്ക്രിറ്റ് ആൻഡ് ഐ.ടി, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), സംഗീതം, നൃത്തം, ബി.എഫ്.എ (ചിത്രകല, ചുമർചിത്രകല,ശില്പകല) എന്നിവയിലേക്കും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാമിലേക്കുമുള്ള അപേക്ഷ സമർപ്പണ തീയതിയാണ് നീട്ടിയത്. ഓൺലൈൻ രജിസ്ട്രേഷൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 4. മാർക്ക്ലിസ്റ്റ് അടക്കമുള്ള നിർദിഷ്ട രേഖകളുടെ പകർപ്പും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും പ്രാദേശിക കേന്ദ്രങ്ങളിൽ അതത് ഡയറക്ടർമാർക്കും, കാലടി മുഖ്യകേന്ദ്രത്തിൽ അതത് വകുപ്പദ്ധ്യക്ഷന്മാർക്കും സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 6 വരെയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |