SignIn
Kerala Kaumudi Online
Thursday, 25 April 2024 6.32 AM IST

18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ ലഭിക്കും

veena-george

കളമശേരി: ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുളളവരിൽ ഇനിയും വാക്‌സിൻ കിട്ടാത്ത എല്ലാവർക്കും ഉടൻ ആദ്യ ഡോസ് വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സെപ്തംബർ പത്താം തീയ്യതിക്കകം ജില്ലയിലെ 18 കഴിഞ്ഞ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. സെപ്തംബർ 30 നകം 1.18 കോടി ഡോസ് വാക്‌സിന് കേന്ദ്രം അനുമതി നൽകിയിരുന്നു.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, എ.ഡി.എം എസ്. ഷാജഹാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ.കുട്ടപ്പൻ, ജില്ലാ വാക്‌സിനേഷൻ ഓഫീസർ ഡോ. ശിവദാസ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.