SignIn
Kerala Kaumudi Online
Thursday, 25 April 2024 11.01 AM IST

പട്ടണത്ത് ഉത്ഖനനം തുടങ്ങി

pattanam

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം പ്രദേശത്ത് വീണ്ടും ഉത്ഖനനം തുടങ്ങി. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) സഹകരണത്തോടെ പാമ ഗവേഷണ കേന്ദ്രമാണ് ഇതു നടത്തുന്നത്. വരും ദിവസങ്ങളിൽ കുഴികൾ എടുക്കും. പാമ ഡയറക്ടർ ഡോ .പി.ജെ. ചെറിയാൻ നേതൃത്വം നൽകും. 15 ഗവേഷക വിദ്യാർത്ഥികളും കുറച്ചു നാട്ടുകാരും പങ്കാളികളാകും. പാമയുടെ സ്വന്തം സ്ഥലത്താണ് ഉത്ഖനനം നടത്തുന്നത്. തുടർന്ന് ഡേവിസ് ജോർജ് മഴുവഞ്ചേരിയുടെ സ്ഥലത്ത് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളം പ്രവർത്തനങ്ങൾ ഉണ്ടാകും. 4 മീറ്റർ ആഴത്തിൽ കുഴിയെടുക്കും.കിട്ടുന്ന ചരിത്ര വസ്തുക്കൾ ജാഗ്രതയോടെ സൂക്ഷിക്കുമെന്ന് ഡോ. പി.ജെ. ചെറിയാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PATTANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.