കൊച്ചി: ആഴ്ചയുടെ തുടക്കത്തിൽ ടി.പി.ആർ. നിരക്കിലെ നേരിയ കുറവ് ആശ്വാസമായി. രണ്ടാഴ്ചയ്ക്കിടെ 20 ശതമാനത്തിന് അടുത്തുവരെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ 12.92 ലേക്ക് കുറഞ്ഞത്. അതേസമയം രോഗബാധിതരുടെ പ്രതിദിന സംഖ്യ 2000 ന് മുകളിൽ തുടരുന്നത് ആശങ്കയ്ക്ക് വക നൽകുന്നതുമാണ്. ഇന്നലെ 2029 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശികതലത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കുട്ടമ്പുഴ (112) യിലാണ്. രണ്ടാം തരംഗത്തിന്റെ തുടക്കം മുതൽ രോഗികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്ന തൃക്കാക്കര (80) യിലും നിലവിലെ സ്ഥിതി ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |