കൊച്ചി: ഡിഗ്രി പ്രവേശനത്തിന് സി.ബി.എസ്.ഇ. വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായതായി കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ അറിയിച്ചു. വിദ്യാർത്ഥികളുടെ തുടർപഠനത്തിന് പുതിയ ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അസോസിയേഷന് ഉറപ്പ് നൽകി. സംസ്ഥാന സിലബസിലെ വിദ്യാർത്ഥികളുടെ എ പ്ലസുകളുടെയും വിജയശതമാനത്തിന്റെയും അടിസ്ഥാനത്തിൽ ഡിഗ്രി പ്രവേശനം നടത്തിയാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ പിന്തള്ളപ്പെടുമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇത് സി.ബി.എസ്.ഇ. സ്കൂളുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അസോസിയേഷൻ ആശങ്ക അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |