SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.08 AM IST

പ​ട്ട​യ​മേ​ള​ ​ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു

fg

കൊച്ചി: സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗൺഹാളിൽ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോതമംഗലം-60, കൊച്ചി-30, കുന്നത്തുനാട്- 17, കണയന്നൂർ-11, പറവൂർ-10, ആലുവ-5, മൂവാറ്റുപുഴ-17,ലാൻഡ് ട്രിബ്യൂണൽ വിഭാഗം- 322, ദേവസ്വം പട്ടയം-58 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന പട്ടയങ്ങളെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും പട്ടയമേള സംഘടിപ്പിക്കും. കണയന്നൂർ താലൂക്കിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ജില്ലാതലത്തിലും വിവിധ താലൂക്കുകളിലും നടക്കുന്ന പട്ടയമേളയിൽ 10 പേർക്ക് വീതമാണ് നേരിട്ട് പട്ടയങ്ങൾ നൽകുന്നത്. ബാക്കിയുള്ളവർക്കുള്ള പട്ടയങ്ങൾ വില്ലേജ് തലത്തിൽ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.