കൊച്ചി: മാലിന്യമിടുന്നത് ചോദ്യം ചെയ്ത കോർപ്പറേഷൻ കൗൺസിലറിനും ഭർത്താവിനും നേരേ അസഭ്യവർഷം നടത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുഗോപാലനെയാണ് (66) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മത്തായി മാഞ്ഞൂരാൻ റോഡിൽ എച്ച്.എൽ.എൽ. കമ്പനിക്ക് സമീപം മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത 68ാം ഡിവിഷൻ കൗൺസിലർ മിനി ദിലീപിനെയും ഭർത്താവ് കെ.ജി. ദിലീപ്കുമാറിനെയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |