കൊച്ചി: ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 16 മുതൽ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അറിയിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസവും ജില്ലാ യൂണിറ്റ് തലത്തിൽ ധർണയും സംഘടിപ്പിക്കും.
സർക്കാർ ഓഫീസുകളിലെ കാന്റീനുകളും വ്യാപാരമേഖലകളും വിനോദസഞ്ചാരകേന്ദ്രങ്ങളും തുറന്നുകൊടുത്തു. പൊതുഗതാഗത സംവിധാനവും ആരംഭിച്ചു. അവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളിൽ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. കൊവിഡ് പ്രതിസന്ധിക്കിടയിൽ ജി.എസ്.ടി, തൊഴിൽക്കരം അടക്കമുള്ള നികുതി അടയ്ക്കണമെന്നാവശ്യപ്പെടുന്ന നോട്ടീസുകളും ലഭിച്ചുതുടങ്ങി.ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽസെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |