കൊച്ചി: കൊവിഡിന്റെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കേന്ദ്രസർക്കാർ 6 ലക്ഷം കോടി രൂപയുടെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യകുത്തകകൾക്ക് അടിയറവ് വയ്ക്കുമ്പോൾ നിരന്തരം കോടിക്കണക്കിന് രൂപ ഉയർന്ന പലിശക്ക് വായ്പ എടുത്ത് സംസ്ഥാന സർക്കാരും ധൂർത്തടിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ആർ.എസ്.പി ജില്ലാ നേതൃത്വസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.റെജി കുമാർ , ജെ.കൃഷ്ണകുമാർ , എ.എസ്. ദേവപ്രസാദ്, പി.ടി. സുരേഷ് ബാബു, ബേബി പാറേക്കാട്ടിൽ, വി.ബി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |