കൊച്ചി: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങൾ ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം സ്ഥാപകൻ കരുണാകരഗുരുവിന്റെ 95ാം ജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. ആറിന് ധ്വജം ഉയർത്തൽ. തുടർന്ന് ആശ്രമം ചടങ്ങുകൾ.
എറണാകുളത്ത് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ രാവിലെ 5നും 6നും ആരാധന, പുഷ്പാഞ്ജലി, ധ്വജം ഉയർത്തൽ, 12ന് സ്പെഷ്യൽ ഗുരുപൂജ, വൈകിട്ട് 7ന് ദീപ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
ഗുരു ജയന്തിയോട് അനുബന്ധിച്ച് നാളെ ജില്ലയിൽ നാലു സത്സംഗങ്ങൾ നടത്തും. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിലെ ആഘോഷങ്ങൾക്ക് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. പറവൂരിൽ ജനനി തേജസി ജ്ഞാന തപസ്വിനിയും മൂവാറ്റുപുഴയിൽ സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വിയും പള്ളുരുത്തിയിൽ ബ്രഹ്മചാരി അനൂപും നേതൃത്വം നൽകും. അഡ്വ. കെ.സി. സന്തോഷ് കുമാർ, ആർ.സതീശൻ, വേണുഗോപാൽ പി.കെ., ക്യാപ്. മോഹൻദാസ് കെ,ഡോ.കിഷോർരാജ് , രവീന്ദ്രൻ പി. ജി,അഖിൽ ജെ.എൽ. എന്നിവർ പങ്കെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് ജനറൽ മാനേജർ പുഷ്പരാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |