SignIn
Kerala Kaumudi Online
Thursday, 18 April 2024 5.48 PM IST

ആകാശമിഠായി ഉദ്ഘാടനം ഇന്ന്

df

കളമശേരി: നിയോജക മണ്ഡലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി എം.എൽ.എയും വ്യവസായ മന്ത്രിയുമായ പി.രാജീവ് ഏർപ്പെടുത്തിയ ആകാശ മിഠായി പുരസ്കാരങ്ങൾ ഇന്ന് മുതൽ സമ്മാനിക്കും. എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടുന്നവർക്കും , റാങ്ക് ജേതാക്കൾക്കും ഡോക്ടറേറ്റ് നേടുന്നവർക്കും നൂറ് ശതമാനം വിജയം കൈവരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് എല്ലാ വർഷവും പുരസ്കാരം നൽകുക. മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും അടിസ്ഥാനമാക്കിയായിരിക്കും പരിപാടി. ഇന്ന് ഉച്ചക്ക് 3ന് മുപ്പത്തടം ഗവ. ഹൈസ്‌കൂളിലും വൈകിട്ട് 4.30 നു ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ഹാളിലും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.