നെടുമ്പാശേരി: പാലാ ബിഷപ്പിനും കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. നെടുമ്പാശേരിയിൽ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരിക്കുന്നത്. ബിഷപ്പിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ക്രിസ്ത്യൻ സമൂഹത്തിന് എതിരായിട്ടുള്ള സമീപനമാണ് കൈക്കൊള്ളുന്നത്. മയക്കുമരുന്നിനെതിരെയും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |