കോലഞ്ചേരി: ആറുകോടിക്ക് മുമ്പിൽ പതറാതെ പറഞ്ഞ വാക്കിലുറച്ച് കടം ലോട്ടറി വാങ്ങിയ ആൾക്ക് തന്നെ സമ്മാനർഹമായ ടിക്കറ്റ് എത്തിച്ച സ്മിജ തനിക്ക് ലഭിച്ച പാരിതോഷിക തുക മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലക്ക് നൽകി. ആലുവ ചക്കംകുളങ്ങര പാലച്ചോട്ടിൽ പി.കെ. ചന്ദ്രനാണ് ആറു കോടിയുടെ ഭാഗ്യം ലഭിച്ചത്. ചന്ദ്രൻ തുക തന്റെ അക്കൗണ്ടിലേക്ക് എത്തിയപ്പോൾ അതിൽ നിന്നും ഒരു ലക്ഷം രൂപയാണ് സ്മിജയ്ക്ക് പാരിതോഷികമായി നൽകിയത്. ഈ തുകയാണ് സ്മിജ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നേരത്തെ ടിക്കറ്റ് വിറ്റ വകയിൽ അരക്കോടിയിലധികം രൂപ സ്മിജക്ക് ലഭിച്ചിരുന്നു. ആ തുക ലഭിച്ചപ്പോഴും, കട പുതുക്കി ആലുവ രാജഗിരി ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം തുടരുകയാണ് കണക്കിൽ ബിരുദാനന്തര ബിരുദക്കാരിയായ സ്മിജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |