SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 PM IST

ഭിന്നശേഷി കുട്ടികളുടെ പഠനത്തിന് 3.60കോടി

ullasthomas

കൊച്ചി: ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമപദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി 3.60 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷത്തെ കുടിശിക ഉൾപ്പെടെ നൽകാൻ തുക അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭിന്നശേഷി സമൂഹത്തിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി തണൽ പരിവാർ സംഘടന സമർപ്പിച്ച നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർപ്പിട പദ്ധതി, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, തൊഴിലധിഷ്ഠിത പദ്ധതി, കലാകായിക പ്രോത്സാഹനം തുടങ്ങിയവയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.നാസറാണ് നിവേദനം നൽകിയത്. കെ.പി.അംബിക, എം.ആർ.പ്രകാശ് നായർ, വി.കെ.സുലൈഖ ബീവി എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ULLASTHOMASONTHANAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.