കൊച്ചി: കേരളത്തിലെ നിയമവിരുദ്ധ എഴുത്ത് ലോട്ടറിക്ക് പിന്നിൽ അന്യസംസ്ഥാന ലോട്ടറി മാഫിയ ആണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എം.എൽ.എ. കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ലോട്ടറി വില 20 രൂപ ആക്കുക, എല്ലാവർക്കും ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 25ന് നടത്തുന്ന ലോട്ടറി ബഹിഷ്കരണ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലജീവ് വിജയൻ ,റഷീദ് താനത്ത്, എറണാകുളം ജില്ലാ പ്രസിഡന്റ് ജയിംസ് അധികാരം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |