SignIn
Kerala Kaumudi Online
Friday, 19 April 2024 12.33 PM IST

സൂപ്പറാകാൻ എസ്.പി.സി, ചുമതല റിട്ട. പൊലീസുകാ‌ർക്ക് നൽകാൻ ആലോചന

spc

കൊച്ചി: പേര് കുട്ടിപ്പൊലീസ്. ചെയ്യുന്നത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവൃത്തികൾ. ലോക ശ്രദ്ധനേടിയ കേരളത്തിലെ സ്റ്രുഡൻസ് പൊലീസ് കേഡറ്റ് പദ്ധതി കൂടുതൽ മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സ്കൂൾ തുറക്കുമ്പോൾ കേഡറ്റുകൾക്ക് മികച്ച പരിശീലനമടക്കം നൽകുകയാണ് ലക്ഷ്യം. പ്രവൃത്തികൾ വിലയിരുത്താനും പരേഡ് നൽകാനും റിട്ടയേർഡ് പൊലീസുകാരെ നിയമിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച നി‌ർദേശം സ‌ർക്കാരിന് കൈമാറി കഴിഞ്ഞു. നിലവിൽ രണ്ട് പൊലീസുകാ‌ർക്കാണ് സ്റ്റേഷൻ പരിധിലെ സ്കൂളുകളിലെ എസ്.പി.സിയുടെ ചുമതല. ഉദ്യോഗസ്ഥരുടെ കുറവും അമിതജോലിഭാരവും പലപ്പോഴും ഇവരെ ബാധിക്കും.

വിരമിച്ചവർക്ക് ചുമതല നൽകിയാൽ ഈ പോരായ്മ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

 970 സ്കൂളുകൾ

167 സ്കൂളുകളിലാണ് സംസ്ഥാനത്ത് പുതിയതായി എസ്.പി.സി അനുവദിച്ചത്. ഇതോടെ ആകെ എണ്ണം 970 ആയി. ഒരു സ്കൂളിൽ 84 കേഡറ്രുകളെയാണ് തിരഞ്ഞെടുക്കുന്നത്.

 മാതൃകയായ എസ്.പി​.സി​

ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ലാണ് എസ്.പി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഐ.ജി.പി.വിജയന്റെ സ്വപ്‌ന പദ്ധതിയിൽ തുടക്കം 127 സ്‌കൂളുകളിലായി 11176 കേഡറ്രുകളായി​രുന്നു.

ഗതാഗത, വനം, എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്. സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഓൺലൈനിലൂടെയാണ് കേഡറ്റുകൾക്ക് ക്ലാസുകളും മറ്റും നൽകിവരുന്നത്.

 എസ്.പി.സിയുടെ ലക്ഷ്യങ്ങൾ

1. നിയമത്തെ അംഗീകരിക്കുന്ന സമൂഹസൃഷ്ടി.
2. പൗരബോധം, മതേതര വീക്ഷണം, നിരീക്ഷണ പാടവം, നേതൃശേഷി, മൂല്യങ്ങൾ വളർത്തുക.
3.ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, സാമൂഹിക സേവനം

 ഫണ്ടില്ലാതെ വലഞ്ഞ്

2014 മുതൽ എയ്ഡഡ് സ്‌കൂൾ രണ്ടു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ച് പദ്ധതി നടത്താനായി​രുന്നു സർക്കാർ ഉത്തരവ്. അഞ്ച് വർഷം കഴി​ഞ്ഞ് പണം മടക്കി​ നൽകുമെന്ന് പറഞ്ഞി​രുന്നെങ്കി​ലും ഏഴു വർഷമായി​ട്ടും വാക്കുപാലി​ച്ചി​ല്ല. മാനേജ്‌മെന്റുകളും പി.ടി.എകളും മറ്റും സഹകരി​ച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

 ഗുഡ് സ‌ർവീസ് എൻട്രിയടക്കം ലഭിച്ച റിട്ട.ഉദ്യോഗസ്ഥർക്ക് എസ്.പി.സിയുടെ ചുമതല നൽകിയാൽ അവ‌ർക്ക് കൂടുതൽ ശ്രദ്ധനൽകാൻ സാധിക്കും. എസ്.പി.സി സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും നടപ്പാക്കുകയാണ് ലക്ഷ്യം.

മനോജ് എബ്രഹാം.

എ.ഡി.ജി.പി ഹെഡ്ക്വോ‌ർട്ടേസ്

ചെയ‌ർമാൻ

എസ്.പി.സി പ്രോജക്റ്റ് മാനേജ്മെന്റ്

നോഡൽ കമ്മിറ്റി

 അമിതജോലിഭാരം മൂലം ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ശനി,ചൊവ്വ ദിവസങ്ങളിലെ പരേ‌ഡിന് എത്താൻ സാധിക്കാറില്ല. പുതിയ തീരുമാനം എസ്.പി.സിയെ മികവുറ്റതാക്കും

അനൂപ് ജോൺ

ജില്ലാ കോർ ടീം അംഗം

എസ്.പി.സി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.