കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 1,645 പേർക്കാണ് രോഗം ബാധിച്ചത്. 1,613 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം.
കൂടുതൽ
തൃക്കാക്കര- 70
മരട്- 70
പുത്തൻവേലിക്കര- 68
കുമ്പളങ്ങി- 53
തൃപ്പൂണിത്തുറ- 49
അഞ്ചിൽ താഴെ
എളംകുളം, കല്ലൂർക്കാട്, കീരംപാറ, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പോത്താനിക്കാട് തുടങ്ങി 28 ഇടങ്ങളിൽ.
വാക്സിനേഷൻ
ഇന്നലെ 41,250ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 15,054 ആദ്യ ഡോസും, 26,196 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 41,115ഡോസും, 39ഡോസ് കൊവാക്സിനും, 96 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 37,84,601 ഡോസ് വാക്സിനാണ് നൽകിയത്. 27,05,798 ആദ്യ ഡോസ് വാക്സിനും, 10,78,803 സെക്കന്റ് ഡോസ് വാക്സിനും നൽകി. ഇതുവരെ 33,67,355 ഡോസ് കൊവിഷീൽഡും, 4,07,378 ഡോസ് കൊവാക്സിനും, 9,868 ഡോസ് സുപ്ട്നിക് വാക്സിനും നൽകി.
വാക്സിനേഷൻ സംശയങ്ങൾക്ക്- 9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |