കൊച്ചി: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുവളർത്തൽ തുടങ്ങാനും വിപുലീകരിക്കാനും താല്പര്യമുള്ളവർക്ക് ശാസ്ത്രീയവും നൂതനവുമായ സൗജന്യ പരിശീലനം നൽകും.ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നാലു ദിവസമായി പരിശീലം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ സമീപത്തെ മൃഗാശുപത്രിയിൽ നിന്ന് അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് വെറ്ററിനറി സർജന്റെ ശുപാർശ സഹിതം ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈമാസം 28 നകം ലഭിക്കണം. 40 പേർക്കാണ് പരിശീലനം നൽകുന്നത്. കൊവിഡ് സാഹചര്യത്തിൽ അനുയോജ്യമായ പരിശീലന തീയതി കർഷകരെ അറിയിക്കുമെന്ന് വകുപ്പ് വക്താവ് അറിയിച്ചു. മുമ്പ് പരിശീലനത്തിൽ പങ്കെടുത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |