കൊച്ചി: ശുചീകരണ തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കുക, കോടതിവിധിക്ക് വിരുദ്ധമായി പുതിയ തൊഴിലാളികളെ നിയമിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി കോർപ്പറേഷനിലെ വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും.ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ടി.യു.സി.ഐ സെക്രട്ടറി അഡ്വ.ടി.ബി. മിനി, എ.ഐ.ടി.യു.സി നേതാക്കളായ സക്കറിയ ഫെർണാണ്ടസ് എലിസബത്ത് എന്നിവർ സംസാരിക്കും.പുതിയ കരാർ തൊഴിലാളികളെ നിയമിക്കേണ്ടിവന്നാൽ പിരിച്ചുവിടപ്പെട്ടവർക്ക് തൊഴിൽ നൽകണമെന്ന് ഹൈക്കോടതി വിധിപാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വർഷങ്ങളായി ജോലിചെയ്തിരുന്ന 493 ശുചീകരണ തൊഴിലാളികളെ ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |