കൊച്ചി: മെട്രോയിലെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ കെ.എം.ആർ.എൽ ആലോചിക്കുന്നതായി സൂചന. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. ഇപ്പോൾ നടക്കുന്ന മെട്രോ യാത്രാ സർവേ പൂർത്തിയായ ശേഷം അന്തിമ തീരുമാനമുണ്ടാകും. പാർക്കിംഗ്, ടിക്കറ്റ് നിരക്കുകൾ കൂടുതലാണെന്ന് സർവേയിൽ അഭിപ്രായമുണ്ട്. ലോക്നാഥ് ബെഹ്റ എം.ഡിയായി ചുമതലയേറ്റതിനു പിന്നാലെ പാർക്കിംഗ് ഫീസ് ഗണ്യമായി കുറച്ചു.
സർവേ
മെട്രോയിൽ യാത്രക്കാർ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള
ഓൺലൈൻ സർവേ പൂർത്തിയായി. 11,000പേർ അഭിപ്രായങ്ങൾ അറിയിച്ചു.
മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള സ്കൂളുകൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടും സർവേയിലൂടെ അഭിപ്രായങ്ങൾ തേടുന്നുണ്ട്. ഇത് ഈ മാസം 20ന് പൂർത്തിയാകും.
ചോദ്യാവലി
യാത്രക്കാർ
(കൊവിഡിനു മുൻപ്)
യാത്രക്കാരെ ആകർഷിക്കാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |