പള്ളുരുത്തി: മട്ടാഞ്ചേരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒട്ടേറെ സേവാ പ്രവർത്തനങ്ങൾ നടന്നു. വെളി പള്ളത്തുരാമൻ കേന്ദ്രത്തിൽ നടന്ന സൗജന്യ വാക്സിൻ വിതരണം ബി. ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൺ അഡ്വ.പ്രിയ പ്രശാന്ത്, കൗൺസിലർ രഘുറാം.ജെ. പൈ ,ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധു മോൾ, സംഘടന സെക്രട്ടറി പത്മകുമാർ, ജില്ലാ സെക്രട്ടറി അഡ്വ. ഷൈജു, സംസ്ഥാന സമിതിയംഗം എസ്.ആർ.ബിജു, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എൽ.ജെയിംസ്, മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ് , റാണി ഷൈൻ, നിവിൻ ഹ്യൂബർട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണം നടത്തി. നന്ദനം ബാലസദനത്തിൽ മധുര പലഹാര വിതരണവും സദ്യയുമൊരുക്കി. അഡ്വ: സുരേഷ് ഉദ്ഘാടനം ചെയ്തു. വസന്തകുമാർ ,സന്നകുമാർ പ്രഭു , ശ്രീകുമാർ ,സി.അജിത് എന്നിവർ നേതൃത്വം നല്കി. കേക്ക് മുറിക്കൽ ചടങ്ങ് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി നിവിൻ ഹ്യൂമ്പെർട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.പീറ്റർ, എയ്ഞ്ചൽ, ജെറോം ജഫ്രി, ആദർശ് പ്രഭു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |