തൃക്കാക്കര: ഇൻഫോപാർക്കിൽ മൈബൈക്ക് സൈക്കിൾ സേവനം തുടങ്ങി. കേരള ഐ.ടി പാർക്സ് സി.ഇ.ഒ ജോൺ എം.തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എം.ഡി ലോക്നാഥ് ബെഹ്റയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂർണമായും മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക് സൈക്കിൾ ഷെയറിംഗ് സേവനമാണ് മൈബൈക്ക്. ഇൻഫോപാർക്ക് കാമ്പസിൽ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ കാമ്പസിനകത്തെ യാത്രകൾക്ക് ഇവ ഉപയോഗിക്കാം. ഇൻഫോപാർക്കിലെ ടെക്കി സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ തുടർന്നും ഏർപ്പെടുത്തുമെന്നും അവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും ജോൺ.എം.തോമസ് പറഞ്ഞു. ഇൻഫോപാർക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കിമാറ്റുമെന്ന് ബെഹറ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |