കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ ആശ്വാസം. ഇന്നലെ 2626 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3143 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 14.84 ശതമാനമാണ്. സമ്പർക്കം വഴി 2589 പേർക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേർക്കും അഞ്ച് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ 95 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 7075 പേർ രോഗമുക്തരായി. നിലവിൽ 24156 പേരാണ് ചികിത്സയിലുള്ളത്. 5540 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
കുട്ടമ്പുഴ, കോട്ടുവള്ളി, പുത്തൻവേലിക്കര, കവളങ്ങാട്, ഏഴിക്കര, കോതമംഗലം,നായരമ്പലം,മുളന്തുരുത്തി എന്നിവിടങ്ങളിൽ 50ന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. കുഴിപ്പള്ളി, പൈങ്ങോട്ടൂർ, വരാപ്പുഴ, കടമക്കുടി, പൂണിത്തുറ, അയ്യപ്പൻകാവ്, കരുവേലിപ്പടി, പനമ്പള്ളി നഗർ, വെണ്ണല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗബാധിതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |