SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.29 PM IST

അബ്ദുൾ റസാഖ് വര തുടരുന്നു, ഇന്ന് ശ്രീനാരായണഗുരു

guru

കൊച്ചി: ചിത്രകലാരംഗത്ത് ശ്രദ്ധേയനായ കുമളി സ്വദേശി കെ.എ.അബ്ദുൾ റസാഖിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ഓൺലൈൻ മാരത്തൺ ചിത്രപ്രദർശനത്തിൽ ഇന്നത്തെ താരം ശ്രീനാരായണഗുരു. ഗുരുദേവന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള എട്ട് ചിത്രങ്ങളാണ് ഫേസ് ബുക്ക് പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലായ് 27ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തിൽ തുടങ്ങിയ ചിത്രപ്രദർശനമാണ് 56 ദിവസം പൂർത്തിയാക്കി ശ്രീനാരായണഗുരുവിൽ എത്തിനിൽക്കുന്നത്. പ്രശസ്തരുടെ ജന്മ -ചരമ ദിനത്തിലാണ് പ്രദർശനം. ഇതിനകം പിന്നിട്ട 56 ൽ 50 ദിവസവും പ്രമുഖ വ്യക്തികളുടെ ചരമദിനം ആയിരുന്നു.

ഫിഡൽ കാസ്‌ട്രോയുടെ 300 വ്യത്യസ്തമായ ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്.റസാഖ് വരച്ച 210 രാഷ്ട്രത്തലവന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തുടർച്ചയായി മൂന്നുവർഷം പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2016, 2021 നിയമസഭകളിലെ മുഴുവൻ സമാജികരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്.

ലോകചരിത്രത്തിൽ ആദ്യം

ഒരു വർഷത്തിലേറെ നീളുന്ന ചിത്രപ്രദർശനത്തിലേക്ക് 4000 ൽ അധികം ചിത്രങ്ങളാണ് ഒരുക്കിയത്. ഓയിൽ പേസ്റ്റലാണ് മാദ്ധ്യമമെന്ന് അബ്ദുറസാഖ് പറഞ്ഞു. ചിത്രകലയിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അബ്ദുൽറസാഖ് 2015- 20ൽ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.

പ്രദർശനത്തിൽ ഇടംപിടിച്ചവർ

രവീന്ദ്രനാഥ ടാഗോർ, പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ, സി.എൻ അണ്ണാദുരൈ, സ്വാമി അഗ്‌നിവേശ്, ഭാരതീയാർ, അയ്യങ്കാളി, സുഭാഷ് ചന്ദ്രബോസ്, പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഹ്യൂഗോ ഷാവേസ്, ഭരതൻ, മുഹമ്മദ് റാഫി, ഉമ്പായി, അലക്‌സാണ്ടർ ഗ്രഹാം ബെൽ, നീൽ ആംസ്‌ട്രോങ്, നടൻ മുരളി, ഗായകൻ കിഷോർ കുമാർ, നടൻ പ്രേംജി, ജോൺ എബ്രഹാം, ചെമ്മനം ചാക്കോ, നെപ്പോളിയൻ ബോണപ്പാർട്ട്, യു.ആർ അനന്തമൂർത്തി, മദർ തെരേസ, റിച്ചാർഡ് ആറ്റൻബറോ, ലൂയിസ് മൗണ്ട് ബാറ്റൺ, റോബർട്ട് മുഗാബെ, ദാദാഭായ് നവറോജി, ഉസൈൻ ബോൾട്ട്, എം.ടി വാസുദേവൻ നായർ, എം.മുകുന്ദൻ, ആശാ ഭോസ്ലെ, മമ്മൂട്ടി, സുനിതാ വില്യംസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SREE NARAYANA GURU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.