കൊച്ചി: സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച് കൊച്ചി. മുഴുവൻ നഗരവാസികൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകിയതായി മേയർ അഡ്വ.എം.അനിൽകുമാർ അറിയിച്ചു. നഗരസഭ മാസ് വാക്സിനേഷൻ ഡ്രൈവുകൾ നടത്തിയിരുന്നു. ഓണക്കാലത്തിന് ശേഷം നഗരത്തിലെ ഒരു ഡിവിഷൻ പോലും അടച്ചിടാതെ ജനജീവിതം സാധാരണ നിലയിൽ തുടർന്നു. രണ്ടാം ഡോസ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ പൊതു ക്യാമ്പുകൾ വഴി നൽകി തുടങ്ങും. നഗരസഭ നടത്തിയ ക്യാമ്പുകളിലൂടെ മാത്രം 3,21,652 ഡോസ് വാക്സിനുകളാണ് ഇതുവരെ നൽകിയത്. ഒന്നാം ഡോസ് വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ ഡിവിഷൻ കൗൺസിലർമാരെ ബന്ധപ്പെടണമെന്ന് മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |