തൃക്കാക്കര: ബീഹാർ സ്വദേശികളായ ബജറങ്കി കുമാർ (23), സമർകുമാർ (19) എന്നിവരെ അര കിലോ കഞ്ചാവുമായി തൃക്കാക്കര പൊലീസ് പിടികൂടി. കാക്കനാട് ജംഗ്ഷനിൽ കറങ്ങുകയായിരുന്ന ഇവരെ സംശയം തോന്നിയതിനാൽ പരിശോധിക്കുകയായിരുന്നു. ഇവരുടെ ബാഗിൽ നിന്ന് 118 ചെറിയ പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു. ബീഹാറിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചെറിയ പൊതികളാക്കി പ്രതികൾ വില്പന നടത്തുകയായിരുന്നു. ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇവർ വില്പന നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |