കൊച്ചി: പട്ടികജാതി, പട്ടികവർഗ ഫണ്ട് തട്ടിയെടുക്കലിനെക്കുറിച്ച് ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, സാമൂഹ്യനീതി കർമ്മസമിതി ജില്ലാ സംയോജകൻ എം.ജി. ഗോവിന്ദൻകുട്ടി എന്നിവർ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന കോടികളുടെ ഫണ്ടുകൾ ചെലവഴിക്കുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തുകയാണ്. പകുതി തുക പോലും വിനിയോഗിക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്നു മുതൽ 20 വരെ എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് നിവേദനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |