കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി നടപ്പാക്കുന്ന പദ്ധതികൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനാഘോഷ ഉദ്ഘാടനത്തിനായി ലക്ഷദ്വീപിൽ എത്തിപ്പോഴാണ് രാജ്നാഥ് സിംഗിനെ എം.പി കണ്ടത്.
ദ്വീപിൽ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചതിന്റെ കാര്യങ്ങളും സമരങ്ങളും ചർച്ചാവിഷയമായി. ഇക്കാര്യങ്ങൾ അഡ്മിനിസ്ട്രേറ്ററുമായി ചർച്ച ചെയ്യാമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇതേ വിഷയത്തിൽ തന്നെ ലക്ഷദ്വീപ് ജെ.ഡി.യു ഭാരവാഹികളും രാജ്നാഥ് സിംഗുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |