SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

ടി.പി.ആർ 7.62 %, പ്രതിദിന കേസുകൾ 920

fg

കൊച്ചി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗവ്യാപനവും കുറയുന്നതിനൊപ്പം രോഗമുക്തിനിരക്ക് ഗണ്യമായി ഉയർന്നതും ജില്ലയ്ക്ക് ആശ്വാസമായി. നാളുകൾക്ക് ശേഷം ജില്ലയിലെ പ്രതിദിന കൊവിഡ് വ്യാപനം ആയിരത്തിലും താഴെയെത്തി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 920 പേർക്കുമാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 3566 പേർ ഇന്നലെ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20277 ആയി കുറഞ്ഞു.

അഞ്ചിൽ താഴെ കേസുകൾ

ഇലഞ്ഞി, ഏലൂർ, ഏഴിക്കര, കല്ലൂർക്കാട്, കീഴ്മാട്, കുമ്പളങ്ങി, ചിറ്റാറ്റുകര, തിരുവാണിയൂർ, നെടുമ്പാശേരി, പിണ്ടിമന, മട്ടാഞ്ചേരി, വടവുകോട്, വെണ്ണല, ആവോലി, ഐക്കാരനാട്, കവളങ്ങാട്, കുന്നത്തുനാട്, ചെങ്ങമനാട്, ചേരാനല്ലൂർ, തമ്മനം, പച്ചാളം, പനമ്പള്ളി നഗർ, പൂണിത്തുറ, പോത്താനിക്കാട്, മഴുവന്നൂർ, മുണ്ടംവേലി, വാഴക്കുളം, അശമന്നൂർ, ഇടക്കൊച്ചി, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, കൂത്താട്ടുകുളം, കോട്ടപ്പടി, പല്ലാരിമംഗലം, പിറവം, മഞ്ഞപ്ര, മാറാടി, മുടക്കുഴ, വാളകം, ശ്രീമൂലനഗരം, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, ചളിക്കവട്ടം, ചൂർണിക്കര, തേവര, തോപ്പുംപടി, നായരമ്പലം, പനയപ്പിള്ളി, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര, വെങ്ങോല എന്നിവിടങ്ങളിൽ ഇന്നലെ 5 ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

 4322087 ഡോസ് വാക്സിൻ നല്കി

ഇന്നലെമാത്രം 30880 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 5219 ആദ്യ ഡോസും, 25661 രണ്ടാം ഡോസുമാണ്. കോവിഷീൽഡ് 16037 ഡോസും, 14689 ഡോസ് കോവാക്‌സിനും, 154 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 4322087 ഡോസ് വാക്‌സിനാണ് നൽകിയത്. 2885743 ആദ്യ ഡോസും 1436344 സെക്കന്റ് ഡോസും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.