കൊച്ചി: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇന്ന് ഡോക്സി ഡേ ആയി ആചരിക്കും. എലിപ്പനിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും അതുവഴി മരണങ്ങൾ തടയുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾ അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കൃഷിവകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുബശ്രീ എന്നിവയുമായി സഹകരിച്ചാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വർഷം 258 സംശയിക്കപ്പെടുന്ന കേസുകളും 109 സ്ഥിരീകരിച്ച എലിപ്പനി കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. എലിപ്പനി സ്ഥിരീകരിച്ച നാലും സംശയിക്കുന്ന 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |