കൊച്ചി: നാസി തടങ്കൽ പാളയത്തിലെ കൊലക്കളങ്ങളുടെ ചിത്രങ്ങൾ ആസ്പദമാക്കിയുള്ള സുധീഷ് എഴുവത്തിന്റെ ചിത്ര പ്രദർശനം 16 മുതൽ ദർബാർ ആർട് ഗാലറിയിൽ നടക്കും. 15 ദിവസം നീണ്ടു നിൽക്കുന്ന ചിത്ര പ്രദർശനം 16ന് വൈകിട്ട് 5.30ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. യുവേഴ്സ് ഈസ് നോട് റീസൺ വൈ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനം പോളണ്ടിലെ നാസി തടങ്കൽ പാളയത്തിലെ കാഴ്ചകളെ കുറിച്ചുള്ളതാണ്. ആർട്ടിസ്റ്റ് മുരളി ചീരോത്ത്, ലണ്ടൻ സ്കൂൾ ഒഫ് എക്കണോമിക് അദ്ധ്യാപകൻ ജയരാജ് സുന്ദരേശൻ എന്നിവരാണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |