SignIn
Kerala Kaumudi Online
Friday, 19 April 2024 1.46 AM IST

കുഞ്ഞുങ്ങൾക്ക് പി.സി.വി ഇന്ന്

gh

കൊച്ചി: യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഒരുവയസിൽ താഴെയുള്ള കുട്ടികൾക്ക് പുതുതായി ഏർപ്പെടുത്തി ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിനേഷന്റെ (പി.സി.വി) ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് എറണാകുളം ജനറൽ ആശുപത്രിയിൽ കളക്ടർ ജാഫർ മലിക് നിർവഹിക്കും. കുട്ടികളിൽ മരണകാരണമായേക്കാവുന്ന ന്യൂമോണിയ, മെനിൻജൈറ്റിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്ന പി.സി.വി വാക്‌സിൻ കൃത്യസമയത്ത് നൽകി കുട്ടികളെ ഈ രോഗങ്ങളിൽ നിന്നും സുരക്ഷിതരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.

 ന്യൂമോകോക്കൽ രോഗം

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിൻജൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്‌സിൻ സംരക്ഷണം നൽകുന്നതിൽ ഫലപ്രദമാണ്.

 ലക്ഷണങ്ങൾ

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീർണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കാൻ ഈയൊരു വാക്‌സിൻ ഫലപ്രദമാണ്.

 വാക്സിനേഷൻ

  • ഒന്നരമാസം പ്രായത്തിൽ ആദ്യ ഡോസ്
  • മൂന്നര മാസത്തിൽ രണ്ടാം ഡോസ്
  • 9 ാം മാസത്തിൽ മൂന്നാമത്തെ ഡോസ്
  • മറ്റ് വാക്‌സിൻ എടുക്കുന്നതിനൊപ്പം പി.സി.വി വാക്‌സിനും നൽകാം.
  • ഒരു വയസുവരെ പി.സി.വി. വാക്‌സിൻ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.