കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ കോർപ്പറേഷൻ കൗൺസിലർ മാലിനി കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ, സെക്രട്ടറി ടി.എൻ. രാജീവ്, ടി.കെ. പത്മനാഭൻ, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിശ്വൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, മേൽശാന്തി ശ്രീരാജ് ശാന്തി എന്നിവർ ആശംസകൾ നേർന്നു. പൂജവയ്പ്പ്, നിറമാല ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, പൂജകൾ എന്നിവ നടന്നു. വൈഷ്ണവി പ്രമോദിന്റെ നൃത്തനൃത്യങ്ങളും ചിത്രാ സുബ്രഹ്മണ്യത്തിന്റെ വീണക്കച്ചേരിയും പൂർണ്ണശ്രീ ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും നടന്നു. വെള്ളിയാഴ്ച രാവിലെ പൂജയെടുപ്പും വിദ്യാരംഭം എന്നിവ നടക്കും. കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത് ജസ്റ്റീസ് പി.എസ്. ഗോപിനാഥ്, സാമൂഹ്യ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ, മേൽശാന്തി എൻ.പി. ശ്രീരാജ് ശാന്തി എന്നിവരാണ്. സുധാകരൻ എടനാടും സംഘവും വൈകിട്ട് ഭക്തിഗാനസുധ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |