കൊച്ചി: സമൂഹമാദ്ധ്യമ കൂട്ടായ്മയായ സാഹിതീസംഗമവേദിയുടെ രണ്ടാമത് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2019 ജനുവരി മുതൽ 2021 ജൂൺ 30വരെ പ്രസിദ്ധീകരിച്ച നോവലുകളാണ് പരിഗണിക്കുന്നത്. 20,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച കവിതാസമാഹാരത്തിനുള്ള പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡിനും കൃതികൾ ക്ഷണിച്ചു. 10001രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. നവംബർ 30നകം രചനകൾ പ്രസിഡന്റ് സാഹിതീസംഗമവേദി,ഇഷാരകോംപ്ലക്സ്,ഇലവുംതിട്ട പി.ഒ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം. ജനുവരിയിൽ തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബാലചന്ദ്രൻ ഇഷാര, വൈസ് പ്രസിഡന്റ് ജോയി എബ്രഹാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |