കൊച്ചി: കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജനസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത.
ഏകദേശം 1438 ലിറ്റർ എൻഡോസൾഫാൻ കീടനാശിനിയാണ് 20 വർഷത്തോളമായി പി.സി.കെ ഗോഡൗണുകളിൽ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നത്. പെരിയയിലെ ഗോഡൗണിൽ 914.55 ലിറ്റർ, ചീമേനിയിൽ 73.75 ലിറ്റർ, രാജപുരത്ത് 450 ലിറ്റർ എന്നിങ്ങനെ വീതമാണ് ഗോഡൗണുകളിൽ എൻഡോസൾഫാൻ ലായനി സൂക്ഷിച്ചിരിക്കുന്നത്. എൻഡോസൾഫാന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച കാസർഗോഡിനെ വീണ്ടും ഒരു രാസപരീക്ഷണശാലയാക്കരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |