SignIn
Kerala Kaumudi Online
Friday, 29 March 2024 6.31 PM IST

എൽ.ഡി.എഫ് മനുഷ്യച്ചങ്ങല ഇന്ന്

ldf

കൊച്ചി: തുറമുഖ സംരക്ഷണം ഉറപ്പാക്കുക, തുറമുഖ ഭൂമി കൈയേറാനുള്ള നീക്കം ഉപേക്ഷിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ഇന്ന് മനുഷ്യച്ചങ്ങല തീ‌ർക്കും. വൈകിട്ട് അഞ്ചിന് ആരംഭിച്ച് 5.10ന് അവസാനിക്കും. തോപ്പുംപടി ബി.ഒ.ടി പാലം മുതൽ വെണ്ടുരുത്തി പാലം വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകർ അണിനിരക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. മനുഷ്യച്ചങ്ങലയ്ക്ക് ശേഷം കൊച്ചി വിമാനത്താവളത്തിന് മുന്നിൽ പൊതുസമ്മേളനം നടക്കും. എൽ.ഡി.എഫ് നേതാക്കൾ സംസാരിക്കും. കൊച്ചിൻ തുറമുഖ ട്രസ്റ്റ് തുറമുഖ അതോറിട്ടിയായി മാറിയതോടെ തുറമുഖത്തിന്റെ ശനിദശ ആരംഭിച്ചതായി യോഗം ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.